World

ബിഎൻപിക്ക് ജയം, താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും

ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക്(ബിഎൻപി) ജയം. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോർട്ട് ചെയ്തു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും. നിലവിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് രാജ്യം ലഭിക്കുന്നത്

ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 7.30 മുതൽ വൈകിട്ട് 4.30 വരെയാണ് വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ വോട്ടെണ്ണൽ ആരംഭിച്ചു

വോട്ടിനൊപ്പം ഭരണപരിഷ്‌കാരങ്ങളടക്കം ഉറപ്പാക്കുന്ന ജൂലൈ ചാർട്ടർ നടപ്പാക്കണോയെന്ന കാര്യത്തിൽ ഹിതപരിശോധനയും നടന്നിരുന്നു. അതേസമയം താരിഖ് റഹ്മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് അവാമി ലീഗിന്റെ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടേക്കും.
 

See also  ഭൂമിക്ക് നേരെ ചീറിയടുത്തൊരു ഛിന്നഗ്രഹം ഉടനെത്തും; ചെറുതാണെങ്കിലും ഇവനെ പേടിക്കണം

Related Articles

Back to top button