Education

രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതി ഭവനിൽ രാവിലെ 10 മണിക്കാണ് ചടങ്ങ്.

2005ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ സഞ്ജീവ് ഖന്ന 2019ലാണ് സുപ്രീം കോടതിയിൽ എത്തുന്നത്. വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുകയും തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കുകയും ചെയ്ത ബെഞ്ചുകളിൽ അംഗമായിരുന്നു അദ്ദേഹം

2025 മെയ് വരെയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. ആറ് മാസക്കാലമാണ് ചീഫ് ജസ്റ്റിസ് പദവിയിൽ സഞ്ജീവ് ഖന്ന ഉണ്ടാകുക.

The post രാജ്യത്തിന്റെ 51ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും appeared first on Metro Journal Online.

See also  കാശിനാഥൻ : ഭാഗം 86 - Metro Journal Online

Related Articles

Back to top button