World

അയാൾ കൊലയാളിയാണ്, ചതിയനാണ്; പാക് ക്രിക്കറ്റ് താരത്തിനെതിരെ മുൻ ഭാര്യ

പാക് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഇമാദ് വസീം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും സാനിയ പറഞ്ഞു. 2023 ഡിസംബറിൽ ഇമാദ് വസീം തന്നെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും ഇവർ പറഞ്ഞു

ഒരുമിച്ച് ജീവിക്കുന്ന സമയത്ത് ഇമാദ് തന്നെ ചതിക്കുകയായിരുന്നു. ഒരു ക്രിമിനലിനെ കളിപ്പിക്കുന്ന പിഎസ്എൽ ക്ലബ് ഇസ്ലാമാബാദ് യുനൈറ്റഡിനെ ആരാധകർ ബഹിഷ്‌കരിക്കണമെന്നും സാനിയ ആവശ്യപ്പെട്ടു

2023ൽ ലാഹോറിൽ വെച്ച് അയാൾ എന്റെ ഗർഭം അലസിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി. അയാൾ ഒരു കൊലയാളിയാണ്. അത് തെളിയിക്കാൻ എന്റെ കയ്യിൽ ദൃശ്യങ്ങളുണ്ട്. ഇങ്ങനെയൊരു കൊലയാളിക്കും ചതിയനുമാണ് ഇസ്ലാമാബാദ് യുനൈറ്റഡ് കളിക്കാൻ അവസരം ഒരുക്കുന്നതെന്നും സാനിയ പറഞ്ഞു
 

See also  ഭൂമിയിലെ ജലത്തിന്റെ 46 ശതമാനവും ശാന്തസമുദ്രത്തിന്റെ സൃഷ്ടി

Related Articles

Back to top button