World

വിവിധ രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

ട്രംപിന്റെ തീരുവ ഭീഷണിക്ക് വൻ തിരിച്ചടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചതായി കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി

9 അംഗ ബെഞ്ചിൽ ആറ് പേർ ട്രംപിനെതിരായി വിധിച്ചു. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കോണമിക് പവേഴ്‌സ് ആക്ട് നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്ന് കോടതി വിധിച്ചു. യുഎസ് ഭരണഘന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി

ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശനയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയുടെ സാമ്പത്തിക സുരക്ഷക്ക് തീരുവകൾ പ്രധാനമാണെന്നായിരുന്നു ട്രംപിന്റെ വാദം. തീരുവയില്ലെങ്കിൽ രാജ്യം തകരുമെന്നും ട്രംപ് പറഞ്ഞിരുന്നു
 

See also  കടലില്‍ വൈദ്യുതി കടത്തിവിട്ട് ബീച്ചുകളെ സംരക്ഷിക്കാമെന്ന് ഗവേഷകര്‍

Related Articles

Back to top button