World

തീരുവ ഇനി 10 ശതമാനം മാത്രം

ഇന്ത്യയുൾപ്പെടെയുള്ള വ്യാപാര പങ്കാളികൾക്ക് മുമ്പ് നിശ്ചയിച്ച ഉയർന്ന തീരുവക്ക് പകരം 10 ശതമാനം തീരുവ നൽകിയാൽ മതിയെന്ന് വൈറ്റ് ഹൗസ്. ട്രംപിന്റെ തീരുവ ഉത്തരവുകൾക്ക് യുഎസ് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് മുൻ തീരുമാനം മാറ്റിയത്. ട്രംപ് ഒപ്പുവെച്ച 10 ശതമാനം ആഗോള താരിഫ് ഇന്ത്യക്കും ബാധകമാകും

വ്യാപാര കരാർ ഒപ്പിട്ടവർക്ക് മാത്രമാണ് ഇളവ്. പുതുക്കിയ തീരുവ 24 മുതൽ നിലവിൽ വരും. മരുന്ന് മേഖലയെയും യുഎസ്-മെക്‌സിക്കോ-കാനഡ കരാർ പ്രകാരം വരുന്ന ഉത്പന്നങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയുടെ തീരുവ നേരത്തെ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഇതാണ് 10 ശതമാനത്തിലേക്ക് വീണ്ടും കുറയുന്നത്

ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരെ ചുമത്തിയ അധിക ഇറക്കുമതി തീരുവകളാണ് യുഎസ് സുപ്രീം കോടതി റദ്ദാക്കിയത്. അടിയന്തര ദേശീയ സാഹചര്യം കണക്കിലെടുത്താണ് തീരുവകൾ ചുമത്തിയതെന്ന ട്രംപിന്റെ നിലപാട് കോടതി തള്ളിയിരുന്നു.
 

See also  ഇന്ത്യയില്‍ ഐഎസിന് വലിയ തോതില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ കഴിയില്ല: യു.എന്‍ റിപ്പോര്‍ട്ട്

Related Articles

Back to top button