World

ട്രംപിന്റെ തീരുവ നാളെ മുതൽ ഇല്ല, നികുതി പിരിക്കൽ നിർത്തിവെക്കും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ തീരുവ പിരിക്കുന്നത് അധികൃതർ നിർത്തിവെച്ചു. ചൊവ്വാഴ്ച പുലർച്ചെ 12.01 മുതൽ നികുതി പിരിക്കൽ നിർത്തലാക്കുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഔദ്യോഗികമായി അറിയിച്ചു

1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ ട്രംപിന് നിയമപരമായ അധികാരമില്ലെന്ന വിധിയെ തുടർന്നാണ് നടപടി. കോടതി വിധിക്ക് പിന്നാലെ ട്രംപ് 15 ശതമാനം പുതിയ ആഗോള നികുതി പ്രഖ്യാപിച്ചിരുന്നു

യുഎസ് വ്യാപാര നിയമത്തിലെ ഇതുവരെ പരീക്ഷിക്കാത്ത സെക്ഷൻ 122 പ്രകാരമാണ് പുതിയ നികുതി നടപ്പാക്കുന്നത്. 150 ദിവസത്തേക്കാണ് നികുതി ഏർപ്പെടുത്തിയത്. ഈ വകുപ്പ് പ്രകാരം 150 ദിവസത്തിലധികം നികുതി പിരിക്കുന്നത് തുടരണമെങ്കിൽ യുഎസ് കോൺഗ്രസിന്റെ അനുമതി നിർബന്ധമാണ്.
 

See also  അപകടകരമായി യുടേൺ എടുത്തു, ട്രക്ക് വാനിൽ ഇടിച്ച് 3 മരണം; ഇന്ത്യൻ ഡ്രൈവറെ നാട് കടത്തുമെന്ന് യുഎസ്

Related Articles

Back to top button