World

ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും അനുഭവിച്ചു: നരേന്ദ്രമോദി

ഭീകരവാദത്തെ ചെറുക്കാൻ ഇസ്രായേലിനൊപ്പം ഉറച്ച് നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന്റെ വേദന ഇന്ത്യയും അനുഭവിച്ചു. ഗാസ സമാധാന പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും നരേന്ദ്രമോദി പറഞ്ഞു. 

ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിൽ എത്തിയ മോദിക്ക് ടെൽ അവീവിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മോദി സുഹൃത്തല്ല, സഹോദരനാണെന്നായിരുന്നു നെതന്യാഹു പറഞ്ഞത്

മോദി ഇത് രണ്ടാം തവണയാണ് ടെൽ അവീവിൽ എത്തുന്നത്. മോദിയുടെ പ്രസംഗം കേൾക്കാൻ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പാർലമെന്റ് ബഹിഷ്‌കരിച്ചെങ്കിലും പ്രതിപക്ഷന തോവ് യായിർ ലാപിഡ് മോദിയെ സ്വാഗതം ചെയ്തു കൊണ്ടുള്ള കുറിപ്പ് നൽകി.
 

See also  യുഎസ്-ഇറാന്‍ ചര്‍ച്ച പരാജയത്തിലേക്ക്: എണ്ണ വില വര്‍ധിക്കുന്നു

Related Articles

Back to top button