Kerala

സിഎംആർഎൽ ചീഫ് ജനറൽ മാനേജരെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) ചീഫ് ജനറൽ മാനേജരെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിനാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും വിവരങ്ങളും ക്രോഡീകരിക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ വിശദമായി ചോദ്യം ചെയ്യുന്നത്.

​വിവാദമായ കള്ളപ്പണ ഇടപാടുകളിലും സേവനം നൽകാതെ പണം കൈമാറിയെന്ന ആരോപണങ്ങളിലും വ്യക്തത വരുത്താനാണ് കേന്ദ്ര ഏജൻസിയുടെ ശ്രമം. വരും മണിക്കൂറുകളിൽ കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

See also  യുഡിഎഫിന് പിന്തുണ നൽകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് പിവി അൻവർ

Related Articles

Back to top button