World

വ്യോമപാത അടച്ച് ഇസ്രായേൽ, ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങൾ വിടരുതെന്ന് മുന്നറിയിപ്പ്

ഇറാനിൽ ഇസ്രായേൽ അതിശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടി ഭയന്ന് ഇസ്രായേൽ. തങ്ങളുടെ വ്യോമപാത ഇസ്രായേൽ അടച്ചു. എല്ലാ സിവിലിയൻ വിമാനങ്ങളും റദ്ദാക്കി. ഇസ്രായേലിലെങ്ങും സൈറണുകൾ മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങൾ വിട്ട് പുറത്തിറങ്ങരുതെന്ന് സുരക്ഷാ സേന അറിയിച്ചു.

അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ പൊതുജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് ഇസ്രായേൽ ഗതാഗത മന്ത്രാലയം നിർദേശം നൽകി. വിദേശത്തുള്ള ഇസ്രായേൽ പൗരൻമാർ നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ നിർദേശങ്ങളും ശുപാർശഖളും പാലിക്കണം. 

സുരക്ഷാ സാഹചര്യം മാറിയാൽ വ്യോമപാത വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു. ടെഹ്‌റാനിൽ ആയത്തുല്ല അലി ഖൊമേനിയുടെ ഓഫീസിന് സമീപമാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നാണ് വിവരം
 

See also  ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകില്ല; സമാധാന ചർച്ചകൾക്ക് മുന്നോടിയായി റഷ്യയ്ക്ക് മുന്നറിയിപ്പുമായി യുക്രെയ്ൻ

Related Articles

Back to top button