World

പൈശാചികമായ മനുഷ്യനെ വധിച്ചെന്ന് ട്രംപ്; മൃതദേഹ ചിത്രം കണ്ടെന്ന് നെതന്യാഹു, ഖൊമേനി കൊല്ലപ്പെട്ടോ?

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമമായ ദി ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ലോകം കണ്ട ഏറ്റവും പൈശാചികമായ മനുഷ്യനെ വധിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്

ഇസ്രായേലും നേരത്തെ ഇക്കാര്യം അവകാശപ്പെട്ടിരുന്നു. ഖൊമേനിയുടെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേലിന് ലഭിച്ചതായി നെതന്യാഹു പറഞ്ഞു. ഈ ചിത്രം ട്രംപിനെ കാണിച്ചതായും പ്രമുഖ ഇസ്രായേൽ ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു

അതേസമയം പരമോന്നത നേതാവ് സുരക്ഷിതനാണെന്നാണ് ഇറാൻ പ്രതികരിച്ചത്. അതേസമയം ആക്രമണത്തിന് ശേഷം ഖൊമേനി പരസ്യമായി പ്രത്യക്ഷപ്പെടുകയോ വീഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ലെന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്. 

ഖൊമേനിയുടെ കൊട്ടാരവളപ്പിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണോ ഖൊമേനി കൊല്ലപ്പെട്ടതെന്ന കാര്യവും വ്യക്തമല്ല. അതേസമയം ഖൊമേനിയുടെ മരണവാർത്ത വന്നതിന് പിന്നാലെ ടെഹ്‌റാനിൽ ജനങ്ങൾ തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തിയതായും വാർത്തകളുണ്ട്‌
 

See also  100 ശതമാനത്തിനു മുകളില്‍ കടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനും ജപ്പാനും യുഎസും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

Related Articles

Back to top button