World

പാക്കിസ്ഥാനിൽ കനത്ത പ്രതിഷേധം; 23 പേർ കൊല്ലപ്പെട്ടു, വിമാന സർവീസുകൾ റദ്ദാക്കി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ ഞായറാഴ്ച പാക്കിസ്ഥാനിൽ ഉടനീളമുണ്ടായ പ്രതിഷേധങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. കറാച്ചിയിൽ 10 പേരും സ്‌കർദുവിൽ 11 പേരും ഇസ്ലാമാബാദിൽ രണ്ട് പേരും കൊല്ലപ്പെട്ടു

കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിലാണ് 10 പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ മതിൽ തകർക്കുകയും അകത്ത് കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വെടിവെപ്പുണ്ടായത്. വടക്കൻ മേഖലയായ സ്‌കർദുവിൽ പ്രതിഷേധക്കാർ യുഎൻ ഓഫീസിന് തീയിട്ടു

ഇവിടെ നടന്ന ഏറ്റുമുട്ടലിൽ 11 പേർ കൊല്ലപ്പെട്ടു. നിലവിൽ മൂന്ന് ദിവസത്തെ കർഫ്യു സ്‌കർദുവിൽ പ്രഖ്യാപിച്ചു. ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയായ റെഡ് സോണിൽ പ്രതിഷേധവുമായി ആയിരങ്ങളാണ് തടിച്ചു കൂടിയത്. അമേരിക്കയെ പിന്തുണക്കുന്നവർ രാജ്യദ്രോഹികളാണെന്നും ഇസ്രായേലിനോട് പ്രതികാരം ചെയ്യണമെന്നും പ്രതിഷേധക്കാർ മുദ്രവാക്യം മുഴക്കി. പ്രതിഷേധത്തെ തുടർന്ന് 148 വിമാന സർവീസുകൾ പാക്കിസ്ഥാൻ റദ്ദാക്കി
 

See also  12 വയസ്സുകാരി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്

Related Articles

Back to top button