Kerala

ആദ്യം തര്‍ക്കം തീരട്ടെ; മുഖ്യമന്ത്രി പ്രഖ്യാപനം വൈകും: ഇടപെടാതെ സോണിയ ഗാന്ധി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും. തർക്കം തുടരുന്നതിനിടെ അതിനൊരു തീരുമാനമായശേഷം മതി പ്രഖ്യാപനം എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. വിഷയത്തിൽ സോണിയയുടെ ഇടപെടൽ തേടിയെങ്കിലും വിട്ടുനിൽക്കാനാണ് സോണിയയുടെ തീരുമാനമെന്നാണ് വിവരം.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ​ഗാന്ധി ഇടപെട്ടിട്ടില്ല. മല്ലികാർജ്ജുൻ ഖർഗെ ഞായറാഴ്ച സോണിയ ഗാന്ധിയെ കണുമെന്നറിയിച്ചിരുന്നെങ്കിലും കണ്ടിട്ടില്ലെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ഇതുവരെ മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത്. ഇത് ജനങ്ങൾക്കിടയിലും പ്രവർത്തകർക്കിടയിലും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

See also  പാലക്കാട് ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദനെയും പരിഗണിക്കുന്നു

Related Articles

Back to top button