World

യുഎഇയെ ലക്ഷ്യമിട്ട് വന്ന ഇറാന്റെ ഡ്രോണുകൾ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ഫ്രാൻസ്

യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ അയച്ച ഡ്രോണുകൾ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടതായി ഫ്രാൻസ്. സഖ്യരാഷ്ട്രങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഫ്രാൻസ് വിദേശകാര്യ മന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവെച്ചിട്ടതെന്ന കാര്യം വ്യക്തമല്ല. 

സൗദിയുടെ കിഴക്കൻ മേഖലയിലേക്ക് എത്തിയ ഇറാൻ ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. സൗദിയിലേക്കെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സേന ഇന്നലെ തകർത്തിരുന്നു. ഇറാഖിൽ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപമുള്ള യുഎസ് എംബസി കെട്ടിടത്തിന് നേർക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി

അതേസമയം ഹോർമൂസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ഇതുവഴി കടന്നുപോകുന്ന കപ്പലുകൾക്ക് മിസൈലുകളിൽ നിന്നോ ഡ്രോണുകളിൽ നിന്നോ ഭീഷണി നേരിട്ടേക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. 

 

See also  സിറിയൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസ്-ഇസ്രായേൽ ധാരണ: ഡമാസ്കസിലെ ആക്രമണങ്ങൾക്ക് പിന്നാലെ പുതിയ നീക്കം

Related Articles

Back to top button