World

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങി; ആക്രമിച്ചത് അന്തർ വാഹനി, 101 പേരെ കാണാതായി

ശ്രീലങ്കൻ തീരത്തിന് സമീപം ഇറാൻ യുദ്ധക്കപ്പൽ മുങ്ങി. ഐആർഐഎസ് ഡെന എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. അന്തർവാഹിനി ആക്രമണത്തിലാണ് കപ്പൽ മുങ്ങിയതെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്ന നൂറിലധികം പേരെ കാണാതായി. ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടുപുറത്ത് വെച്ചായിരുന്നു ആക്രമണം

101 പേരെ കാണാതായതായും 78 പേർക്ക് പരുക്കേറ്റതായും ശ്രീലങ്കൻ നാവികസേനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ ശ്രീലങ്കൻ നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ 32 നാവികരെ ശ്രീലങ്കൻ നേവി രക്ഷപ്പെടുത്തി

തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്ത് വെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. രക്ഷപ്പെടുത്തിയവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അതേസമയം ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല
 

See also  ​കോളനിവത്കരണ കാലം കഴിഞ്ഞു; ഇന്ത്യയോടും ചൈനയോടും ആ രീതിയിൽ സംസാരിക്കരുത്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി പുടിൻ

Related Articles

Back to top button