World

യുദ്ധക്കപ്പൽ തകർത്തതിന് തിരിച്ചടി; അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ, പിന്നാലെ തീപിടിത്തം

അമേരിക്കയുടെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ. സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടത്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച തങ്ങളുടെ വ്യോമസേന കപ്പലിനെ ആക്രമിച്ചെന്നും പിന്നാലെ കപ്പലിന് തീപിടിച്ചെന്നും ഐആർജിസി പറഞ്ഞു

യുഎസിന്റെയും ഇസ്രായേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകൾ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് നേരത്തെ ഐആർജിസി മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് മറികടന്ന് കപ്പലുകൾ ഇതുവഴി പോകാൻ ശ്രമിച്ചാൽ ആക്രമിക്കുമെന്നും ഐആർജിസി പറഞ്ഞിരുന്നു

ഹോർമൂസ് കടലിടുക്ക് നേരത്തെ തന്നെ ഇറാൻ അടച്ചിരുന്നു. കഴിഞ്ഞ ദിവസം ഇറാന്റെ സൈനിക കപ്പലായ ഐആർഎസ് ദേന യുഎസിന്റെ ടോർപിഡോ ആക്രമണത്തിൽ തകർന്നു. 87 നാവികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായാണ് യുഎസിന്റെ എണ്ണക്കപ്പലിലേക്ക് ഇറാൻ ആക്രമണം നടത്തിയത്.
 

See also  ബങ്കർ ബസ്റ്റർ ബോംബുകളുമായി ആക്രമണം; ഇസ്രായേലിനൊപ്പം യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക

Related Articles

Back to top button