World

പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നുവീണു; ആക്രമണമല്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ്

പടിഞ്ഞാറൻ ഇറാഖിൽ യുഎസ് യുദ്ധ വിമാനം തകർന്നുവീണു. ആക്രമണത്തിൽ അല്ല വിമാനം തകർന്നതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടത്. ഇറാനെതിരായ ഓപറേഷൻ എപിക് ഫ്യൂറി നീക്കത്തിന്റെ ഭാഗമായ, ഇന്ധനം നിറയ്ക്കുന്ന കെ സി 135 സൈനിക വിമാനമാണ് തകർന്നുവീണത്

ഒരു വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീഴുകയും മറ്റൊരു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യുഎസ് സെൻട്രൽ കമാൻഡ് പറയുന്നു. രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനം തകർന്നു വീണത്തിന്റെ കാരണം വ്യക്തമല്ല. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം യുഎസിന് നഷ്ടമാകുന്ന നാലാമത്തെ വിമാനമാണിത്

നേരത്തെ മൂന്ന് എഫ് 15 വിമാനങ്ങൾ തകർന്നിരുന്നു. കെ സി 135 വിമാനങ്ങളിൽ സാധാരണയായി മൂന്ന് പേരാണുണ്ടാകുക. പൈലറ്റ്, കോ പൈലറ്റ്, ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന ബൂം പ്രവർത്തിപ്പിക്കുന്ന മറ്റൊരാൾ എന്നിവരാണ് ഇവർ. ഇത് കൂടാതെ വിമാനത്തന് 37 പേരെ വഹിക്കാനും സാധിക്കും
 

See also  അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ 67 ആക്രമണങ്ങൾ നടത്തിയെന്ന് ആയത്തുല്ല അലി റാസ അറാഫി

Related Articles

Back to top button