Kerala

വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് ജസീല ജീവനൊടുക്കിയ സംഭവം; അയൽവാസി അറസ്റ്റിൽ

വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കാസർകോട് നാലത്തടുക്കയിലെ ജസീലയുടെ ആത്മഹത്യയിലാണ് പൊവ്വൽ സ്വദേശി ആയിഷ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ അറസ്റ്റ് ചെയ്തത്.

മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുൻപായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പങ്കുവെച്ചിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വർണം കാണാതായെന്നും താൻ എടുത്തുവെന്നാണ് അവർ പറയുന്നതെന്നുമായിരുന്നു ജസീല വീഡിയോയിൽ പറഞ്ഞത്.

താൻ അങ്ങനെ ചെയ്തിട്ടില്ല. താൻ ഏതൊക്കെയോ ചെക്കന്മാരുടെ കൂടെ കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്ക അവർ പറഞ്ഞ് നടക്കുകയാണ്. വീട്ടിൽ ആർക്കും ഒരു സമാധാനവുമില്ല. താൻ മരിച്ചാൽ ഇവർക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയിൽ പറഞ്ഞിരുന്നു.

See also  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button