World

ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി നെതന്യാഹു; മൊജ്തബ കളിപ്പാവയെന്നും പരിഹാസം

ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആണവ ബോംബുകളുടെ വികസനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടതെന്ന് നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു

കഴിഞ്ഞ മണിക്കൂറുകളിൽ നിരവധി പേരെ ഇറാനിൽ വധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ കളിപ്പാവ മാത്രമാണെന്നും അദ്ദേഹത്തിന് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ പോലും കഴിയുന്നില്ലെന്നും നെതന്യാഹു പരിഹസിച്ചു

യുദ്ധം തുടരുന്നതിനിടെ മൊജ്തബക്കും പരുക്കേറ്റതായി വിവരമുണ്ട്. ഇറനിൽ പുതിയൊരു സ്വാതന്ത്ര്യത്തിന്റെ പാത തെളിയിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേൽ ഇറാനിലെ ജനങ്ങൾക്കൊപ്പമാണ്. രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ കൈകളിലാണെന്നും നെതന്യാഹു പറഞ്ഞു
 

See also  പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരിക്ക് നേരെ മുട്ടയേറ്; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

Related Articles

Back to top button