National

തെലങ്കാനയിൽ എസ് ഐയെയും വനിതാ കോൺസ്റ്റബിളിനെയും കമ്പ്യൂട്ടർ ഓപറേറ്ററെയും മരിച്ച നിലയിൽ കണ്ടെത്തി

തെലങ്കാനയിൽ പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എസ് ഐ സായ് കുമാർ, വനിതാ കോൺസ്റ്റബിൾ ശ്രുതി, കമ്പ്യൂട്ടർ ഓപ്പറേറ്റർ നിഖിൽ എന്നിവരാണ് മരിച്ചത്. തടാകത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രി 12.30 ഓടെയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ എസ്ഐയുടെ മൃതദേഹവും ലഭിച്ചു. കമ്പ്യൂട്ടർ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങൾ തകരാർ വന്നാൽ ശരിയാക്കിയിരുന്നത്. മരണകാരണം ദുരൂഹമാണ്.

 

See also  അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 290 ആയി, ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നു

Related Articles

Back to top button