World

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും; ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു: ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം.ഇറാനിൽ നിന്നുള്ള ഭീഷണി അവസാനിപ്പിക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ രാജ്യങ്ങളിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് അറിയിച്ചു.

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം. ഇറാനിൽ നിന്നുള്ള ഭീഷണി അവസാനിപ്പിക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ രാജ്യങ്ങളിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് അറിയിച്ചു.

ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു. രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കുന്നതോടെ ഹോർമുസ് സുരക്ഷിതമാകും. ഹോർമുസ് തുടർന്നും ഒരു ഭീഷണിയാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. അതിനിടയിൽ, അമേരിക്ക തീരപ്രദേശത്ത് ബോംബാക്രമണം നടത്തും, ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും തുടർച്ചയായി വെടിവയ്ക്കുമെന്നും അദ്ദേഹം കുറിച്ചു.

ഏതെങ്കിലും രാജ്യങ്ങൾ കപ്പലുകൾ അയയ്ക്കാൻ സമ്മതിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ കെട്ടിച്ചമച്ച നുണകളാണെന്ന് യുഎന്നിലെ ഇറാൻ പ്രതിനിധി അലി ബഹ്‌റാനി വിമർശിച്ചു.

See also  ജർമൻ നഗരത്തിലെ മേയർക്ക് കുത്തേറ്റു; 15കാരനായ വളർത്തു മകൻ കസ്റ്റഡിയിൽ

Related Articles

Back to top button