World

ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ; ആക്രമണം നടന്നത് ഇന്ന് രാവിലെ

ഇറാന്റെ സുരക്ഷാ മേധാവിയും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായ അലി ലാരിജാനിയെ മിസൈലാക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ. ഇറാനിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായ ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന അവകാശവാദം ഇസ്രായേൽ ഉന്നയിച്ചത്

ഇന്ന് പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത് ലാരിജാനിയെ ആണെന്നും അദ്ദേഹം കൊല്ലപ്പെട്ടതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇതുസംബന്ധിച്ച സ്ഥിരീകരണം വന്നിട്ടില്ല. ലാരിജാനിക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതായും വാർത്തകളുണ്ട്

ചൊവ്വാഴ്ച ഉച്ചവരെ ഇറാനിയൻ സ്റ്റേറ്റ് മീഡിയ ലാരിജാനിയുടെ നിലയെ കുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഇറാൻ സൈന്യത്തിലെ നിർണായക ശക്തിയാണ് ലാരിജാനി. ആയത്തുല്ല അലി ഖൊമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ സുരക്ഷയുടെ നേതൃത്വം ലാരാജിനിക്കായിരുന്നു.
 

See also  അമേരിക്കൻ സമ്പദ്‌വ്യവസ്ഥ താരിഫുകൾക്കിടയിലും വളർച്ചയിൽ; ഈ മുന്നേറ്റം നിലനിൽക്കുമോ?

Related Articles

Back to top button