World

ലക്ഷ്യത്തിന് അടുത്തെത്തി; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി ട്രംപ്

ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് വളരെ അടുത്തതിനാൽ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർക്കുക, ഇറാന്റെ പ്രതിരോധ വ്യവസായ അടിത്തറ നശിപ്പിക്കുക, നാവികസേനയെയും വ്യോമസേനയെയും ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് അടുത്തതായി ട്രംപ് പറഞ്ഞു

ഹോർമൂസ് കടലിടുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങൾ അത് സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യണം. അമേരിക്ക അത് ചെയ്യുന്നില്ല. അത്തരം രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ അമേരിക്ക സഹായിക്കും. എന്നാൽ ഇറാന്റെ ഭീഷണി ഇല്ലാതായി കഴിഞ്ഞാൽ അതിന്റെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു

അതേസമയം അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമുള്ള ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. മിസൈലുകളിൽ ഒന്ന് യാത്രാമധ്യേ പരാജയപ്പെട്ടതായും രണ്ടാമത്തേത് യുഎസ് പ്രതിരോധ കപ്പലിൽ നിന്നും തൊടുത്ത മിസൈൽ ഉപയോഗിച്ച് തകർത്തതായും റിപ്പോർട്ടിൽ പറയുന്നു.
 

See also  തെക്കൻ ഓസ്‌ട്രേലിയയിലെ ആൽഗൽ ബ്ലൂം: ഫെഡറൽ സഹായം; ദേശീയ ദുരന്ത പ്രഖ്യാപനമില്ല

Related Articles

Back to top button