ഡോ. ഖാലിദ് ബിന്‍ മുഹമ്മദിനെ ഖത്തര്‍ അമീര്‍ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ മന്ത്രിസഭയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയെ പുതിയ പ്രധാനമന്ത്രിയായി ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ മന്ത്രിസഭുടെ അഴിച്ചുപണിയുടെ ഭാഗമായാണ് ഖത്തര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പദവി നല്‍കി ഉത്തരവായിരിക്കുന്നത്. 2025ലെ ഏഴാം നമ്പര്‍ ഉത്തരവിലൂടെയാണ് പദവി നല്‍കിയത്. ഇതിനായി അമീരി ദിവാനിയും ഖത്തര്‍ അമീര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഉപപ്രധാനമന്ത്രി പദവും ഒപ്പം വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, രാജ്യാന്തര സഹകരണത്തിനുള്ള സഹമന്ത്രി, വിദേശകാര്യ സഹമന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് 2008 മുതല്‍ ഖത്തര്‍ മന്ത്രിസഭയുടെ ഭാഗമായ അല്‍ അത്തിയ്യ.
The post ഡോ. ഖാലിദ് ബിന്‍ മുഹമ്മദിനെ ഖത്തര്‍ അമീര്‍ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു appeared first on Metro Journal Online.