World

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; അക്രമി എകെ 47നുമായി പിടിയിൽ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം. ഫ്‌ളോറിഡയിൽ ഗോൾഫ് കളിക്കുന്നതിനിടെയാണ് സംഭവം. ട്രംപിന് നേരെ വെടിയുതിർക്കാനായി ഒളിച്ചിരുന്ന അക്രമിയെ സീക്രട്ട് സർവീസ് കീഴടക്കുകയായിരുന്നു.

58കാരനായ റയാൻ വെസ്ലി സൗത്താണ് പിടിയിലായത്. ഇയാളിൽ നിന്ന് എകെ 47 തോക്ക് കണ്ടെടുത്തു. അതേസമയം താൻ സുരക്ഷിതനാണെന്ന് ട്രംപ് പറഞ്ഞു. അക്രമിക്ക് നേരെ സീക്രട്ട് സർവീസ് വെടിയുതിർത്തു. അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല

എകെ 47 തോക്ക്, രണ്ട് ബാക്ക് പാക്കുകൾ, ഒരു ഗോ പ്രോ ക്യാമറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെത്തി. റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ ശക്തമായി വാദിക്കുന്നയാളാണ് പിടിയിലായ റയാൻ വെസ്ലി.

The post ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; അക്രമി എകെ 47നുമായി പിടിയിൽ appeared first on Metro Journal Online.

See also  ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ഇനി വാട്‌സാപ്പിൽ നേരിട്ട് ഡിപിയാക്കാം; പുതിയ ഫീച്ചർ വരുന്നു

Related Articles

Back to top button