World

ലെബനനിലെ പേജർ സ്‌ഫോടനം: ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട്

ലെബനനിൽ പേജർ സ്‌ഫോടനത്തിൽ ഇറാനിയൻ അംബാസഡർ മൊജ്തബ അമാനിയുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട്. മറ്റൊരു കണ്ണിന് ഗുരുതര പരുക്കേറ്റതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പരുക്ക് ഗുരുതരമാണെന്നാണ് വിവരം. അമാനിയെ വിദഗ്ധ ചികിത്സക്കായി ടെഹ്‌റാനിലേക്ക് കൊണ്ടുപോകും. സ്‌ഫോടനശേഷം ലബനനിലെ തെരുവിൽ അമാനി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിക്കുകയായിരുന്നു. 12 പേർ കൊല്ലപ്പെട്ടു. നാലായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഇരുന്നൂറിലധികം പേരുടെ നില ഗുരുതരമാണ്.

The post ലെബനനിലെ പേജർ സ്‌ഫോടനം: ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായതായി റിപ്പോർട്ട് appeared first on Metro Journal Online.

See also  നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; ലൈംഗികാതിക്രമം നടത്തി: ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ച് പലസ്തീന്‍ വനിത

Related Articles

Back to top button