Kerala

ഉമർ ഫൈസിയെ നിലയ്ക്ക് നിർത്താൻ സമസ്ത തയ്യാറാകണം; വിമർശനവുമായി പിഎംഎ സലാം

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാൽ ലീഗ് പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടി വരും. ഇത്തരം ആളുകളെ നിലയ്ക്ക് നിർത്താൻ സമസ്ത തയ്യാറാകണമെന്നും സലാം പറഞ്ഞു

ഉമർ ഫൈസി മുക്കത്തിന് പിന്നിൽ സിപിഎമ്മാണ്. സർക്കാർ ഏതോ കമ്മിറ്റിയിൽ നൽകിയ നക്കാപ്പിച്ചക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമർ ഫൈസി. ഇത്തരം ആളുകളെ സംഘടന നിലയ്ക്ക് നിർത്തണം

സിപിഎം എതിർക്കുന്നത് മുസ്ലിം ലീഗിനെയല്ല, ഇസ്ലാമിനെയാണ്. ഇവർക്ക് കുതിര കയറാനുള്ള മതമല്ല ഇസ്ലാം. പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്ലാം വിരുദ്ധതയാണെന്നും സലാം ആരോപിച്ചു.

The post ഉമർ ഫൈസിയെ നിലയ്ക്ക് നിർത്താൻ സമസ്ത തയ്യാറാകണം; വിമർശനവുമായി പിഎംഎ സലാം appeared first on Metro Journal Online.

See also  നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്, തടഞ്ഞ് പോലീസ്

Related Articles

Back to top button