Kerala

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പുതുനഗരം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ചെട്ടിയളത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ ഷാജിയാണ്(40) അറസ്റ്റിലായത്. 

പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്ന ആളാണ് ഷാജി. 

ജേഴ്‌സി വാങ്ങാൻ കടയിലെത്തിയ 10ാം ക്ലാസുകാരന് നേരെ ഇയാൾ സ്വകാര്യ ഭാഗം കാണിക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ചെയ്തുവെന്നാണ് കേസ്. കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
 

See also  കുളത്തിൽ മുങ്ങിപ്പോയി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു

Related Articles

Back to top button