കർഷക സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി:കോഫി ബോർഡ് കൽപ്പറ്റ ഓഫീസ് കൂടരഞ്ഞി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ കർഷക സെമിനാർ സംഘടിപ്പിച്ചു.
കൂടരഞ്ഞി സ്വയം സഹായ സംഘം ഓഫീസിൽ വെച്ച് നടന്ന പരിപാടിക്ക് സംഘം പ്രസിഡണ്ട് റോയി ആക്കേൽ അധ്യക്ഷത വഹിച്ചു. കോഫി ബോർഡ് സിനിയർ ലെയ്സൺ ഓഫീസർ വെങ്കിട്ടരാജൻ സെമിനാർ ഉത്ഘാടനം ചെയ്തു.
കോഫി ബോർഡ് സെക്ഷൻ ഇൻസ്പെക്ട്ടർ വിനീത ക്ലാസുകൾക്ക് നേതൃത്വം നല്കി.
വിവിധ ഇനം കാർഷിക ഉപകരണങ്ങൾക്ക് ബോർഡ് നല്കുന്ന സബ്സിഡിയെ കുറിച്ചും കാപ്പി കൃഷി റിപ്ലാൻ്റ് ചെയ്യുന്നതിനുള്ള സബ്സിഡിയെകുറിച്ചും വിവിധ തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ബോർഡ് നല്കുന്ന സ്കോളർഷിപ്പ് എന്നിവയെ കുറിച്ചും അവർ ക്ലാസ്സെടുത്തു. കാപ്പി കൃഷി ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യുന്ന കൂടരഞ്ഞിയിലെ കർഷകർക്ക് ഏറ്റവും വേഗത്തിൽ ബോർഡിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി നേരത്തേ കൂടരഞ്ഞിയിൽ ഉണ്ടായിരുന്ന എക്സ്റ്റൻഷൻ ഓഫീസ് പുനസ്ഥാപിക്കണമെന്ന് കൂടരഞ്ഞി സ്വയം സഹായ സംഘം ആവശ്യപെട്ടു.
സെക്രട്ടറി ജിനേഷ് തെക്കനാട്ട്,ഷാജി പ്ലാത്തോട്ടം, റോയി ഇടശ്ശേരിൽ,രാജൻ പി,ജോയി കിഴക്കേക്കര,ജോൺ പി ഡി,ജോബി കുര്യൻ,ജോസ്കുട്ടി വാതല്ലൂർ,സിൽവിൻ ജോസഫ്, റോബിൻസ് കിരമ്പനാൽ,എന്നിവർ സംസാരിച്ചു.
റോയി പന്തപ്പിള്ളിൽ നന്ദി പറഞ്ഞു.