World

ഇറാൻ തെറ്റ് ചെയ്തു, ഇതിന് വലിയ വില കൊടുക്കേണ്ടി വരും: ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേലിനെതിരായി ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും നെതന്യാഹു പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രായേലിന്റെ ദൃഡനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസ്സിലാകുന്നില്ല. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു

അമേരിക്ക ഇസ്രായേലിനെ പൂർണമായി പിന്തുണക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇസ്രായേൽ എങ്ങനെ പ്രതികരിക്കണമെന്ന ചോദ്യത്തിന് ഇപ്പോൾ സജീവമായ ചർച്ചയിലാണെന്നും നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

ഇത് ഇസ്രായേലിനുള്ള ശക്തമായ പ്രതികരണമാണെന്നായിരുന്നു ആക്രമണത്തിന് ശേഷം ഇറാന്റെ പ്രതികരിച്ചത്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകര പ്രവർത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിതെന്നും ഇറാൻ ഭരണകൂടം അറിയിച്ചു.

The post ഇറാൻ തെറ്റ് ചെയ്തു, ഇതിന് വലിയ വില കൊടുക്കേണ്ടി വരും: ബെഞ്ചമിൻ നെതന്യാഹു appeared first on Metro Journal Online.

See also  റഷ്യൻ ഡ്രോൺ ആക്രമണങ്ങൾ ഉക്രൈനിൽ രൂക്ഷമാകുന്നു; റെക്കോർഡ് ആക്രമണങ്ങളുമായി യുദ്ധം കടുപ്പിക്കുന്നു

Related Articles

Back to top button