Movies

ആട് 3 മാസ് തന്നെ; മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ വിറ്റത് 20,000ത്തിന് മുകളിൽ ടിക്കറ്റുകൾ

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച് കഴിഞ്ഞ ദിവസം തിയെറ്ററിലെത്തിയ കോമഡി എന്‍റർടെയ്നർ ചിത്രമാണ് ആട് 3. മികച്ച പ്രേക്ഷക പ്രതികരണവുമായി തിയെറ്ററിൽ ചിരി പടർത്തി മുന്നേറുന്ന ചിത്രം ബുക്ക് മൈ ഷോയിലും തരംഗമായി മാറുകയാണ്.

മണിക്കൂറിൽ 20000 ത്തിന് മുകളിൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റു പോയത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മലയാള ചിത്രമായി മാറി ആട് 3. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ, തുടരും, കല‍്യാണി പ്രിയദർശൻ മുഖ‍്യ വേഷത്തിലെത്തിയ ലോക എന്നീ ചിത്രങ്ങളാണ് മുൻപ് 2000ത്തിന് മുകളിൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയിട്ടുള്ളത്.

See also  നിയമ പോരാട്ടം അവസാനിപ്പിച്ച് 'ജനനായകൻ '; ഹർജി പിൻവലിക്കാൻ നിർമാതാക്കൾക്ക് അനുമതി

Related Articles

Back to top button