Kerala
മലപ്പുറത്ത് കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായി തെരച്ചിൽ തുടരുന്നു

മലപ്പുറം തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ ബൈക്ക് യാത്രക്കാരനായുള്ള തെരച്ചിൽ തുടരുന്നു. വലിയപറമ്പ് സ്വദേശി ഹാഷിറിനെയാണ്(22) കാണാതായത്.
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. ഇടിയുടെ ആഘാതത്തിൽ യുവാവ് തോട്ടിലേക്ക് വീഴുകയായിരുന്നു.
ശക്തമായ കുത്തൊഴുക്കും മഴയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. തിരൂരങ്ങാടി പോലീസും നാട്ടുകാരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
The post മലപ്പുറത്ത് കാറിടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായി തെരച്ചിൽ തുടരുന്നു appeared first on Metro Journal Online.