Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും: റിനി ആൻ ജോർജിന് വധഭീഷണി

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം ആദ്യമായി പൊതുശ്രദ്ധയിൽ കൊണ്ടുവന്ന നടി റിനി ആൻ ജോർജിന് വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും എന്നായിരുന്നു ഭീഷണി. റിനിയുടെ വടക്കൻ പറവൂരിലെ വീടിന് മുന്നിലെത്തിയാണ് രണ്ട് പേർ ഭീഷണി മുഴക്കിയത്.

സംഭവത്തിൽ റിനി പോലീസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു വ്യക്തി വീടിന് മുന്നിലെത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചതായി റിനി പറഞ്ഞു

ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി ചെന്നപ്പോൾ അയാൾ സ്‌കൂട്ടറുമായി സ്ഥലം വിട്ടു. എന്നാൽ രാത്രി 10 മണിയോടെ മറ്റൊരാൾ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്ന് റിനി പറഞ്ഞു. ബൈക്കിലാണ് ഇയാൾ എത്തിയത്. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും പരാതിയിൽ റിനി പറയുന്നു
 

See also  മതാതീത ആത്മീയത ഉദ്‌ഘോഷിക്കുന്ന ക്ഷേത്രമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Related Articles

Back to top button