World

ഹമാസ് മേധാവിയുടെ കൊലപാതകം: തിരിച്ചടിക്കുമെന്ന് ഇറാൻ, ചർച്ചക്ക് ഇനി ഇടമില്ല

ഹമാസ് മേധാവി യഹ്യ സിൻവറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. പ്രതിരോധം ശക്തിപ്പെടുത്തും എന്ന് ഇറാൻ വാർത്താക്കുറിപ്പ് ഇറക്കി. പലസ്തീൻ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം കാലം പ്രതിരോധവും നിലനിൽക്കും

രക്തസാക്ഷികൾ മരിക്കുന്നില്ല. അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി. തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ സൈന്യവും രംഗത്തെത്തി. സമാധാനത്തിനോ ചർച്ചക്കോ ഇനി ഇടമില്ല. നമ്മൾ വിജയം നേടും. അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കുമെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു.

The post ഹമാസ് മേധാവിയുടെ കൊലപാതകം: തിരിച്ചടിക്കുമെന്ന് ഇറാൻ, ചർച്ചക്ക് ഇനി ഇടമില്ല appeared first on Metro Journal Online.

See also  ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Related Articles

Back to top button