കൊല്ലത്ത് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി ഒന്നര മാസത്തിന് ശേഷം പിടിയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പിടിയിൽ. പാലമേൽ സ്വദേശി ത്രിജിത്താണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രി കടയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്
ജൂലൈ 30ന് പുലർച്ചെയാണ് തൊടിയൂർ അമ്പിരേത്ത് ദുർഗാദേവി ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് ഓട്ടുരുളികളും ആറ് നിലവിളക്കുകയും 12,000 രൂപയുമാണ് മോഷ്ടിച്ചത്
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീടാണ് പ്രതി ആക്രി കടയിൽ സാധനം വിറ്റതിന് പിന്നാലെ പോലീസ് പിടികൂടിയത്.
The post കൊല്ലത്ത് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി ഒന്നര മാസത്തിന് ശേഷം പിടിയിൽ appeared first on Metro Journal Online.