Local

വീട്ടിൽ ഒരു പരിചാരകൻ, ബോധന ക്ലാസ് സംഘടിപ്പിച്ചു

കൊടിയത്തൂർ:കൊടിയത്തൂർ പിടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വളണ്ടിയർമാർക്കായി സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് പാലിയേറ്റീവിൻ്റെ ഭാഗമായി വീട്ടിൽ ഒരു പരിചാരകൻ എന്ന ഉദ്ദേശത്തോടെ ബോധന ക്ലാസ്സ് സംഘടിപ്പിച്ചു . മാരകമായതും വേദനാപൂർണ്ണവുമായ രോഗങ്ങൾ അനുഭവിക്കുന്ന ആളുകളെ ശുശ്രൂഷിക്കുകയും അവർക്ക് മാനസിക പിന്തുണ നൽകി ജീവിതം സ്വാഭാവികമാക്കുക എന്നതാണ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ്നിയേറ്റീവ് കൊണ്ട് ഉദ്ദേശിക്കുന്നത്.സാമൂഹിക പ്രവർത്തകനും പാലിയേറ്റീവ് മേഖലയിൽ നിരവധി വർഷത്തെ അനുഭവ പരിചയവുമുള്ള മജീദ് മാസ്റ്റർ വളണ്ടിയർമാർക്ക് ബോധന ക്ലാസ്സ് നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം ,അധ്യാപകരായ സി പി സഹിർ, ഷഹർബാൻ കോട്ട, ആൻസി ,പ്രിയ വളണ്ടിയർമാരായ ഷാമിൽ മിൻഹാൽ, ഐഷാ തമന്ന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

See also  ആടുകളെ വിതരണം ചെയ്തു

Related Articles

Back to top button