National

അസമിലും എച്ച് എം പി വി; രോഗബാധ സ്ഥിരീകരിച്ചത് പത്ത് മാസം പ്രായമുള്ള കുഞ്ഞിന്

അസമിലും എച്ച് എം പി വി സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയത്. ദിബ്രുഗഡിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.

സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു. ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയതെന്ന് ഡോ.ധ്രുബജ്യോതി ബുഹുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

The post അസമിലും എച്ച് എം പി വി; രോഗബാധ സ്ഥിരീകരിച്ചത് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് appeared first on Metro Journal Online.

See also  പുഷ്പ 2 റിലീസ് ദിവസത്തെ ദുരന്തം: അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

Related Articles

Back to top button