Education

കാശിനാഥൻ-2: ഭാഗം 51

രചന: മിത്ര വിന്ദ

ഏകദേശം അഞ്ചര മണി ആയപ്പോൾ
കാശിയും പാർവതിയും ഒക്കെ എത്തിയിരുന്നു മകളുടെ അരികിൽ. അവരെ കണ്ടപ്പോൾ ആണ് ജാനിയ്ക്ക് സമാധാനം ആയതെന്നു ആദിക്ക് തോന്നി.

ആദിയുടെ വീട്ടുകാർ വളരെ സന്തോഷത്തോടുകൂടിയാണ് എല്ലാവരെയും സ്വീകരിച്ചത്.

മീനാക്ഷിയും കൈലാസും ഒക്കെ വന്നിട്ട് പെട്ടന്ന് തിരിച്ചു പോയി. കാരണം അവർക്ക് നാളെ കാലത്തെ തിരിച്ചു പോണം. അർജുനും കല്ലുവും വന്നിട്ടുണ്ട്. ഭഗത് നും ഓൺലൈൻ ആയിട്ട് എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ട് അവൻ വന്നില്ല.
അമ്മയെയും അച്ഛനെയും കൂട്ടി ജാനി അതിലെ ഒക്കെ നടന്നു. വീടും പരിസരവുമൊക്ക ചുറ്റികാണിച്ചുകൊണ്ട് ആദിയും അവന്റെ അനുജത്തിയും ഒപ്പം ഉണ്ടായിരുന്നു.

ശരിക്കും പറഞ്ഞാൽ ജാനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു ആ സായം സന്ധ്യ.
അവൾക്ക് ഏറെ പ്രിയങ്കരമായ നിരവധി പൂക്കളുകൾ നിറഞ്ഞ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിന്റ ഒരു വശത്തായി ആമ്പൽ പൊയ്കയും അതിൽ കുറച്ചു മീനുകളും. അവൾ വെറുതെ കൈ ചേർത്ത് വെച്ചപ്പോൾ കുറച്ചു മീനുകൾ വന്നിട്ട് അവളുടെ കൈവിരലിൽ തഴുകി തലോടി.

ഒരു നെല്ലി മരം കായ്ച്ചു കിടപ്പുണ്ട്. അതിൽ നിറയെ പല വിധം പക്ഷികൾ വന്നു ഇരിക്കുന്നു.

അവയുടെ കലുപില ബഹളം കണ്ടപ്പോൾ ജാനിയും പാർവതിയിം കൂടി അത് നോക്കി നിന്നു.

നെല്ലിക്കായ കൊത്തി തിന്നാൻ ആണ് ഈ ഒച്ചപ്പാട് ,ഇവറ്റോൾക്ക് വല്യ ഇഷ്ട്ടം ആണ് ഇത്.

ആദി പറഞ്ഞു.

മോൾക്ക് ഇവിടെ ഒക്കെ ഇഷ്ട്ടം ആയോ?
കാശി ചോദിച്ചു.

ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി അച്ഛാ, ഏറ്റവും ഇഷ്ട്ടം ഈ ഗാർഡൻ ആണ്.

അവളുടെ സന്തോഷം ആ പുഞ്ചിരിയിൽ വ്യക്തമായിരുന്നു.

രാത്രിയിൽ, ഡിന്നർ കഴിപ്പിച്ച ശേഷമാണ്, ജാനിയുടെ കുടുംബക്കാരെ എല്ലാം, ആദിയുടെ അച്ഛനും അമ്മയും പറഞ്ഞയച്ചത്.

നിറമിഴികളോടെ വിവാഹം കഴിഞ്ഞ് യാത്രയായവൾ ഇപ്പോൾ കാശിയും പാർവതിയും പോകാൻ ഇറങ്ങിയപ്പോൾ, ആദിയും അവന്റെ അച്ഛനും അമ്മയും ഒക്കെ ചേർന്ന് സന്തോഷത്തോടുകൂടിയാണ് അവരെ യാത്രയാക്കിയത്.

അങ്ങനെ നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഉത്തരവാദിത്വം, ഏറ്റവും ഭംഗിയായി, നമ്മുടെ മകൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും അനുയോജ്യനായ  ഒരു പയ്യനെ കൊണ്ട് തന്നെ വിവാഹ നടത്തി അല്ലെ ഏട്ടാ..

തിരികെ മടങ്ങുമ്പോൾ പാർവതി കാശിയോട് ചോദിച്ചു.
.
ഹമ്.. 100% എനിക്ക് വിശ്വാസമുണ്ട് ആദിയും അവന്റെ വീട്ടുകാരും നമ്മുടെ മോൾക്ക് യാതൊരു കുറവും വരുത്തില്ല എന്നുള്ളത്.  അവർ അവളെ പൊന്നുപോലെ നോക്കും എനിക്ക് ഉറപ്പാണ്, പിന്നെ എല്ലാം ഈശ്വരന്റെ നിശ്ചയം. പരീക്ഷണങ്ങൾ ഒന്നും ഏൽപ്പിക്കാതെ  ഇനിയുള്ള കാലം സന്തോഷത്തോടുകൂടി അവർ കഴിയണെ എന്നൊരു പ്രാർത്ഥന മാത്രമേ എനിക്ക് ഉള്ളൂ  പാർവതി.

See also  അൻവറിന്റെ ആരോപണങ്ങൾ ഗുരുതരം; കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് സുരേന്ദ്രൻ

അതേ ഏട്ടാ ഏട്ടൻ പറഞ്ഞത് സത്യമാണ് ഞാനും ഭഗവാനോട്,ആ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ .

ആഹ്, പിന്നെയും വന്നിട്ടും പോയിട്ടും നമ്മൾ രണ്ടുപേരും ബാക്കി അല്ലേ പാറു…

കാശി ഒന്നും നെടുവീർപ്പെട്ടു കൊണ്ട് പാർവതിയെ മുഖം തിരിച്ചു നോക്കി.

അല്ലാതെ പിന്നെ,ആകെക്കൂടി ഒരു മോളല്ലേ ഉള്ളൂ, ഒരു മോൻ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ
അവന്റെ കല്യാണം ഒക്കെ കഴിയുമ്പോൾ പിന്നെ അവനു ഒരു കുട്ടി ഉണ്ടാകുമ്പോൾ നമ്മൾക്ക് സന്തോഷിക്കാം ആയിരുന്നു. ഇനിയിപ്പോ മകന്റെ സ്ഥാനത്ത് ഭഗത്തല്ലേ ഉള്ളത്. അവൻ ആണെങ്കിൽ ഒരു ചെറിയ കുറുമ്പൊക്കെ ഒപ്പിച്ചു വച്ചിട്ടുണ്ട്.

കുറുമ്പൊ എന്ത് കുറുമ്പ്…
കാശിക്ക് കാര്യമൊന്നും പിടികിട്ടിയില്ല.

ഹമ്…മിക്കവാറും ഉടനെ തന്നെ ഒരു പന്തലും കൂടി ഇടേണ്ടിവരും ഏട്ടാ..

അത് ശരി അപ്പൊ അത്രത്തോളം ആയി കാര്യങ്ങളൊക്കെ അല്ലേ ആട്ടെ ആരാണ് കക്ഷി

കക്ഷിയേയൊക്കെ അവൻ സർപ്രൈസ് ആയിട്ട് വച്ചിരിക്കുകയാണ്, എന്നോട് പറഞ്ഞത് തന്നെ ഞാനും അവനും ജാനിയും അല്ലാതെ മറ്റാരും ഈ വിവരം ഇപ്പോൾ അറിയരുതെന്നാണ്.

ഓഹോ അത് ശരി.. എന്നാൽ പിന്നെ അത് അറിഞ്ഞിട്ട് തന്നെ കാര്യം.
പറഞ്ഞുകൊണ്ട് കാശിനാഥൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി.

ശോ ഇതെന്തു വൃത്തികേടാ കാശിയേട്ടാ ഈ കാണിക്കുന്നത് വണ്ടിയെടുക്ക്…

ആരാണ് ആളെന്ന് പറ, എന്നിട്ട് വണ്ടി എടുക്കാം

ആള് നമ്മടെ കൂടെത്തന്നെയുണ്ട്,പിന്നെ ഫാമിലിയിലെ എല്ലാവരുടെയും അഭിപ്രായം എങ്ങനെയാണെന്ന് ഒന്നും എനിക്കറിയില്ല.പക്ഷേ ഒരു കാര്യം ഉറപ്പാണ്,നമ്മുടെ ആദിയെയും ജാനിയെയും പോലെ തന്നെയാണ്, ഭഗത്തും അവൻ കണ്ടു പിടിച്ച പെൺകുട്ടിയും.

ആരാ,മീനാക്ഷിയാണോ..?

കാശി ചോദിച്ചതും പാറു അതേ എന്ന് തല കുലുക്കി.

എങ്ങനെ മനസിലായിയേട്ടാ.

തോന്നി, അതുകൊണ്ടാ, പക്ഷെ പാറു,
കൈലാസും പ്രിയയും.. അവർക്ക് ഒരുപാട് പ്രതീക്ഷകൾ ഒക്കെ ഉണ്ട് പാറു. അതുപോലെ അർജുനും കല്ലുവും ഒക്കെ..കുട്ടികളുടെ ഇഷ്ട്ടം ഒക്കെ നടക്കണം എന്നുണ്ടോ.

മീനുട്ടിക്ക് ഇഷ്ടം ആണ്, അതിനേക്കാൾ ഉപരി അവനും. സൊ… എനിക്ക് കൂടുതൽ ഒന്നും അറിയില്ല ഏട്ടാ, നോക്കാം..

ഇതിനിടക്ക് അവൻ… ഹോ, ഇങ്ങനെ ഒരു ചെക്കൻ.
കാശി വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് പാറുവിനോട് പറഞ്ഞു.

അർജുൻ മോശം അല്ലാരുന്നല്ലോ, അവന്റെ അല്ലെ വിത്ത്…നിന്നനിൽപ്പിൽ കല്ലുവിനെ ക്ഷ വരപ്പിച്ച പാർട്ടി അല്ലെ.അത് പറഞ്ഞു കൊണ്ട്
പാറുവും ചിരിച്ചു.

ഈ സമയത്ത് ഭഗത് ആണെങ്കിൽ മീനാക്ഷിയേ ഫോണിൽ വിളിക്കുകയായിരുന്നു.

ജാനി ആണ് നമ്പർ കൊടുത്തത്.

“ചേട്ടാ ഞാനും അച്ഛനും കാലത്തെപ്പോകും, അതുകൊണ്ട് ഞാൻ നേരത്തെ കിടന്നു.”

അവൾ പതിയെ അവനോട് പറഞ്ഞു.

മീനാക്ഷി, ഞാൻ എന്റെ കാര്യം പറഞ്ഞു, ഇനി തന്റെ ഭാഗം എങ്ങനെയാണന്നു എനിക്ക് അറിയണം ”

See also  പ്രിയമുള്ളവൾ: ഭാഗം 75

“എനിക്ക് ആലോചിക്കണം, പോകും മുന്നേ പറയാം, പോരേ ”

“ഹമ്.. മതി, റിപ്ലൈ പോസിറ്റീവ് ആകണം എന്ന് മാത്രം ”
.
“ഞാൻ വെയ്ക്കുവാ, അച്ഛമ്മ വിളിക്കുന്നുണ്ട് ”

“ആഹ് ഓക്കേ ”

ഭഗത് ഫോൺ കട്ട്‌ ചെയ്തു. ശുഭ പ്രതീക്ഷയോടെ അവൻ കാത്തു ഇരുന്നു.

അപ്പോളും ഒരു നെയ്തിരി നാളം പോലെ അവൾ അവന്റെ മനസിൽ നിറഞ്ഞു നിന്നു. ഒളി മങ്ങാതേ….

**
നേരം രാത്രി പതിനൊന്നു മണി ആയപ്പോൾ ആണ് ജാനിയും ആദിയിം കിടക്കാൻ വേണ്ടി വന്നത്.
അതിഥികൾ ഒക്കെ പോയപ്പോൾ ആ സമയം ആയിരുന്നു.

ജാനിക്കുട്ടി അങ്ങനെ ഒരുപാട് കാലം ആയി നമ്മൾ മനസ്സിൽ കൊണ്ട് നടന്ന ഒരു വലിയ കാര്യം ഇന്ന് നടന്നു ല്ലെ..

ആദി ആണെകിൽ ജാനിയുടെ താലിമാല കൈലേക്ക് എടുത്തു കൊണ്ട് അവളെ നോക്കി.

മറുപടിയായ് ജാനി ഒന്ന് പുഞ്ചിരി തൂകി.

സത്യമായ പ്രണയം,അത് സാക്ഷാത്കരിക്കും ജാനി.നമ്മുടെ കാര്യത്തിൽ അങ്ങനെ അല്ലെ..

ഹമ്….അതേ.

നിന്നെ കണ്ട മാത്രയിൽ ഞാൻ മനസ്സിൽ ഉറപ്പിച്ചു, കെട്ടിയാൽ ഇത് ഈ പെണ്ണിനെ ആണെന്ന്.അത് ദൈവം സാധിച്ചു തന്നു.ഇനി ഒരു കുഞ്ഞ്ജാനിക്കുട്ടിയേ കൂടി കിട്ടിയാൽ ഞാൻ ഹാപ്പി..

അവൻ ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞപ്പോൾ ജാനി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.

ഹമ്… എന്തെ ഇഷ്ട്ടം ആയില്ലേ, ഇനി അഥവാ ഇഷ്ട്ടം ആയില്ലെന്നലും ഒരു കുഴപ്പോം ഇല്ലന്നേ, ഇതും ഞാൻ തീരുമാനിച്ചു ഉറപ്പിച്ചത് ആണ്.

പറഞ്ഞു കൊണ്ട് അവൻ അവളെ തന്നോട് അടുപ്പിച്ചു……തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ-2: ഭാഗം 51 appeared first on Metro Journal Online.

Related Articles

Back to top button