World

സ്‌പെയിനില്‍ ദുരന്തപെയ്ത്ത്; മരണം 200 കടന്നു

മാഡ്രിഡ്: സ്‌പെയിനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്‌പെയിനില്‍ ദുരന്തപ്പെയ്ത്ത്. സ്‌പെയിനിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തത്തിന് കാരണമായ വെള്ളപ്പൊക്കത്തില്‍ ഈ ആഴ്ച മരിച്ചവരുടെ എണ്ണം 200 കടന്നപ്പോള്‍, തെക്കന്‍ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച കൂടുതല്‍ നാശനഷ്ടമുണ്ടാക്കി മഴ കനത്തു.

പ്രളയം ഏറ്റവും നാശം വിതച്ച മേഖലയായ വലന്‍സിയയില്‍ 202 മരണങ്ങള്‍ രേഖപ്പെടുത്തിയതായി റീജിയണല്‍ പ്രസിഡന്റ് കാര്‍ലോസ് മാസോണ്‍ ദുരന്ത ഏകോപന കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയല്‍ പ്രദേശങ്ങളില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. സ്ഥിരീകരിച്ച മരണങ്ങളുടെ എണ്ണം 205 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും ചെളികള്‍ നിറഞ്ഞ നഗരങ്ങളില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുണ്ടെന്നും മരണം ഇനിയും വര്‍ധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ മറ്റു തെക്കന്‍ മേഖലകളിലേക്കും വ്യാപിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഹുവല്‍വയിലാണ് അന്‍ഡലൂഷ്യയില്‍ ഒറ്റരാത്രികൊണ്ട് കനത്ത മഴ പെയ്തത് .

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ അതീവ ജാഗ്രതയിലായിരിക്കെ, കിഴക്കന്‍ തീരത്ത് രക്ഷാപ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ കാറുകളുടെ കൂമ്പാരങ്ങളിലൂടെയും ചെളിയില്‍ തകര്‍ന്ന വീടുകളിലൂടെയും തിരച്ചില്‍ നടത്തുകയാണ്.

The post സ്‌പെയിനില്‍ ദുരന്തപെയ്ത്ത്; മരണം 200 കടന്നു appeared first on Metro Journal Online.

See also  ശരാശരി നൂറു വയസ്സുവരെ ജീവിക്കുന്നവരുടെ ഒരു ഗ്രാമം: പ്രകൃതി രഹസ്യം തേടി ഗവേഷകര്‍

Related Articles

Back to top button