Kerala

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി

തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൊച്ചി എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീനയാണ്(31) അറസ്റ്റിലായത്. ഞാറക്കൽ പോലീസാണ് ഇവരെ പിടികൂടിയത്.

തപാൽ വകുപ്പിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ഞാറക്കൽ സ്വദേശിയിൽ നിന്ന് 1,05,000 രൂപയും ചക്യാത്ത് സ്വദേശിനിയിൽ നിന്ന് 8,00,000 രൂപയുമാണ് ഇവർ തട്ടിയത്. മേരി ഡീനക്കെതിരെ മുമ്പും സമാനമായ കേസ് നിലവിലുണ്ട്.

See also  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button