World

റഷ്യയിലേക്ക് യുദ്ധത്തിന് പോയ ഉത്തര കൊറിയന്‍ സൈനികര്‍ പോണ്‍ സൈറ്റ് കണ്ടിരുന്നു; കൗതുകം ഉണര്‍ത്തുന്ന പുതിയ വിവാദം

മോസ്‌കോ: റഷ്യയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന് മുട്ടന്‍ പണികിട്ടി. ഇടക്കിടെ പണി കിട്ടാറുള്ള ഉന്നിന് ഇത് നാണംക്കെട്ട പണിയെന്ന് മാത്രം. യുക്രൈന്‍ യുദ്ധത്തിന് വേണ്ടി റഷ്യയെ സഹായിക്കാന്‍ പോയ ഉത്തര കൊറിയന്‍ സൈനികരാണ് ഉന്നിനെ നാണം കെടുത്തിയത്. യുദ്ധത്തിന് പോയ സൈനികര്‍ റഷ്യയിലെത്തിയപ്പോള്‍ പോണ്‍ സൈറ്റിന് അടിമകളായി എന്നതാണ് പുതിയ വാര്‍ത്ത.

ഉത്തര കൊറിയയില്‍ പോണ്‍ സൈറ്റിനടക്കം നിരോധനമുള്ളതിനാല്‍ റഷ്യയിലെത്തിയ കൊറിയന്‍ സൈനികര്‍ ആദ്യം ഇന്റര്‍നെറ്റില്‍ തപ്പിയത് പോണ്‍ സൈറ്റുകളാണെന്നാണ് വാര്‍ത്ത. പോണ്‍ സൈറ്റുകള്‍ കണ്ട് അതില്‍ അടിമപ്പെട്ട സൈനികര്‍ക്ക് യുദ്ധം ചെയ്യാനുള്ള മൂഡ് പോയെന്നും വാര്‍ത്തകര്‍ പ്രചരിക്കുന്നുണ്ട്. യുദ്ധത്തിന് പോകാതെ ഇവര്‍ മടിപിടിച്ചിരിക്കുന്ന കാരണം അറിഞ്ഞതോടെയാണ് റിപ്പോര്‍ട്ട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചത്. റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ പട്ടാളം പോണ്‍ സൈറ്റുകള്‍ക്ക് അടിമപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടതോടെ സൈനികര്‍ യുദ്ധത്തിന് പോകാന്‍ വിസമ്മതിച്ച് ഇന്റര്‍നെറ്റില്‍ വ്യാപൃതരാകുകയാണ്. നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റ് ലഭിച്ചതോടെയാണ് സൈനികര്‍ പോണ്‍ വീഡിയോകളില്‍ അടിമപ്പെട്ടത്.

ഏതായാലും പോൺ സൈറ്റിന് അടിമപ്പെട്ട സൈനികരെ കൊണ്ട് റഷ്യ പൊറുതി മുട്ടിയിരിക്കുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട ഉത്തര കൊറിയയും ഇതോടെ പാഠം പഠിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

 

The post റഷ്യയിലേക്ക് യുദ്ധത്തിന് പോയ ഉത്തര കൊറിയന്‍ സൈനികര്‍ പോണ്‍ സൈറ്റ് കണ്ടിരുന്നു; കൗതുകം ഉണര്‍ത്തുന്ന പുതിയ വിവാദം appeared first on Metro Journal Online.

See also  ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 17കാരിക്ക് ദാരുണാന്ത്യം

Related Articles

Back to top button