World

ഒരു തുണ്ട് തുണിപോലുമില്ലാതെ എത്തി അവര്‍ വിവാഹിതരായി; ഒന്നും രണ്ടുമല്ല, 29 വധൂവരന്മാര്‍

കിംഗ്സ്റ്റണ്‍: ഒരു തുണ്ട് തുണിപോലുമില്ലാതെ എത്തി വിവാഹിതരായത് 29 വധൂവരന്മാരെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ വിവാഹം വീണ്ടും വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ആ ഞെട്ടലില്‍നിന്നും ഇനിയും ലോകം മോചിതമായിട്ടില്ലെന്നാണോ നാം കരുതേണ്ടത്? ലോകം കണ്ടതില്‍വെച്ച് തീര്‍ത്തും വേറിട്ട ഒരു വിവാഹ മാമാങ്കായിരുന്നു ദ്വീപ് രാഷ്ട്രമായ ജമൈക്കയില്‍ 2001ല്‍ നടന്നത്. ഒരു തുണ്ട് തുണിപോലും ഉടുക്കാതെയാണ് ഈ വിവാഹത്തില്‍ ചെക്കനും പെണ്ണും മാത്രമല്ല ക്ഷണിതാക്കാളായി എത്തിയ മുഴുവന്‍ അതിഥികളും പങ്കാളികളായത്.

2003 ഫെബ്രുവരി 14ന് ആയിരുന്നു ആ ദിനം. ജമൈക്കയിലെ സെന്റ് ആന്‍ റിസോര്‍ട്ടില്‍ നടന്ന വിവാഹ ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ചര്‍ച്ച് ഓഫ് ഫ്ളോറിഡയിലെ പുരോഹിതന്മാരായിരുന്നു. ഹെഡോനിസം III റിസോര്‍ട്ടില്‍ ആയിരുന്നു ഈ വേറിട്ട വിവാഹം സംഘടിപ്പിച്ചത്. എന്തിനാണ് ഇത്തരത്തില്‍ നഗ്‌നരായി വിവാഹം സംഘടിപ്പിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. എന്തിരുന്നാലും 20 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഈ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്

ലോകം ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകളുടെ കാലത്തിലേക്ക് കടന്നിട്ടും ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമാകുന്നില്ല. ഓരോരുത്തര്‍ക്കും തങ്ങളുടെ വിവാഹത്തെക്കുറിച്ച് വേറിട്ട സങ്കല്‍പ്പങ്ങളുണ്ട്. അതിന് ഉതകുന്ന രീതിയില്‍ വിവാഹ ചടങ്ങ് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുമുണ്ട്. പരമ്പരാഗത വിവാഹ രീതികളെല്ലാം നമ്മള്‍ കയ്യൊഴിഞ്ഞിട്ട് കാലം ഏറെയാവുകയും ചെയ്തു. തങ്ങളുടെ നിലക്കും വിലക്കും ചേര്‍ന്ന വില കൂടിയ വസ്ത്രങ്ങളണിഞ്ഞ് വിവാഹ വേദിയില്‍ എത്താന്‍ വധൂവരന്മാര്‍ ഇപ്പോഴും മത്സരിക്കുമ്പോള്‍ ഒരു നൂലിന്റെപോലും മറയില്ലാത്ത ദേഹങ്ങളുമായി ഒരു വിവാഹം നടന്നെന്നു കേട്ടാല്‍ അത്ഭുതപ്പെടാതിരിക്കുമോ. 21 വര്‍ഷം മുന്‍പ് ഒരു വാലന്റൈന്‍സ് ദിനത്തില്‍ നടന്ന ഈ വിവാഹം എന്തിനായിരുന്നെന്ന കാര്യത്തില്‍ ഇതുവരേയും സംഘാടകരോ, വധൂവരന്മാരോ എവിടെയും പറഞ്ഞിട്ടില്ല.

The post ഒരു തുണ്ട് തുണിപോലുമില്ലാതെ എത്തി അവര്‍ വിവാഹിതരായി; ഒന്നും രണ്ടുമല്ല, 29 വധൂവരന്മാര്‍ appeared first on Metro Journal Online.

See also  അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി തുടങ്ങി ട്രംപ് ഭരണകൂടം; 538 പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തി

Related Articles

Back to top button