World
കൊല്ലം സ്വദേശിയായ നഴ്‌സ് യുകെയിൽ മരിച്ചു

മലയാളി നഴ്‌സ് യുകെയിൽ മരിച്ചു. കൊല്ലം തിരുമുല്ലാവരം സ്വദേശിനി നിർമല നെറ്റോയാണ്(37) മരിച്ചത്. കാൻസർ രോഗബാധിതയായിരുന്നു. ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളാകുകയും ശനിയാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു
2017ലാണ് നിർമല യുകെയിൽ എത്തിയത്. യുകെയിൽ സ്‌റ്റോക്ക്‌പോർട്ട് സ്‌റ്റെപ്പിംഗ് ഹിൽ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.
കാൻസർ രോഗബാധിതയായതിനാൽ 2022 മുതൽ ചികിത്സയിലായിരുന്നു. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ.
The post കൊല്ലം സ്വദേശിയായ നഴ്‌സ് യുകെയിൽ മരിച്ചു appeared first on Metro Journal Online.