Kerala

മെഡിക്കൽ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കുമെന്ന് മന്ത്രി ആർ ബിന്ദു

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിർമാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും. ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ചട്ട നിർമാണം നടത്തുമെന്നും വീടിന്റെ പണി പൂർത്തിയാക്കുമെന്നും മന്ത്രി ആർ.ബിന്ദു കുടുംബത്തെ ഫോണിൽ അറിയിച്ചു. മന്ത്രി മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിക്കും. മന്ത്രി വീണ ജോർജും ബിന്ദുവിന്റ വീട് സന്ദർശിക്കും. കുടുംബത്തിന്റെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും സന്ദർശനം.

അതേസമയം സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

See also  നിലമ്പൂരിൽ യുവാവ് ഹോട്ടൽ മുറിയിൽ നിന്ന് വീണുമരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം

Related Articles

Back to top button