Kerala

യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ആലപ്പുഴ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കണ്ണാട്ട് ജംഗ്ഷന് സമീപം പൂജപ്പറമ്പ് വീട്ടിൽ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി(32)യാണ് മരിച്ചത്.

ഇന്ന് രാവിലെ ശ്രുതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പിരശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്. പാമ്പുകടിയേറ്റതാണെന്ന് സംശയമുണ്ട്.

രാത്രി ഭർത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സിവിൽ പോലീസ് ഓഫീസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

See also  ആലപ്പുഴയുടെ മണ്ണിലൂടെ അവസാനമായി വിഎസ് കടന്നുപോകുന്നു; ജനസാഗരത്തിന് നടുവിലൂടെ

Related Articles

Back to top button