Gulf

സഊദിയില്‍ ഹൈഡ്രജന്‍ ബസിന്റെ പരീക്ഷണ ഓട്ടം നടത്തി

അല്‍ അഹ്‌സ: സഊദിയില്‍ ആദ്യമായി ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ബസിന്റെ പരീക്ഷണ ഓട്ടം അല്‍ അഹ്‌സയില്‍ നടത്തി. അല്‍ അഹ്‌സ ഗവര്‍ണര്‍ സഊദ് ബിന്‍ തലാല്‍ ബിന്‍ ബദര്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഒരൊറ്റ ചാര്‍ജില്‍ 45 യാത്രക്കാരേയും വഹിച്ച് 635 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ സാധിക്കുന്ന ബസിന്റെ പരീക്ഷണ ഓട്ടമാണ് നടന്നത്.

അല്‍ അഹ്‌സ ഗവര്‍ണറേറ്റിനെയും ദമാമിനെയും ബന്ധിപ്പിച്ച് 359 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈഡ്രജന്‍ ബസ് ഓടിക്കാനാണ് പദ്ധതി. ഇന്റെര്‍സിറ്റി ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദിനേന സര്‍വിസ് നടത്തും. ഗതാഗത-ലോജിസ്റ്റിക് ഉപമന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ ആക്ടിങ് പ്രസിഡന്റുമായ ഡോ. റുമൈഹ് അല്‍ റുമൈഹും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സഊദ് രാജകുമാരന്‍ ബസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വീഡിയോ വീക്ഷിക്കുകയും ചെയ്തു. സഊദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പ്രധാനപ്പെട്ട നേട്ടമാണ് രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ ബസിന്റെ പരീക്ഷണ ഓട്ടം നടത്തിയതെന്നും ഇത് പുതിയ കാല്‍വെപ്പാവുമെന്നും സഊദ് രാജകുമാരന്‍ അഭിപ്രായപ്പെട്ടു.

See also  ആലപ്പുഴ സ്വദേശി കുവൈറ്റില്‍ മരിച്ചു - Metro Journal Online

Related Articles

Back to top button