Movies

പ്രാക്ക് പ്രാക്ക് .. കൊല്ലിപ്രാക്ക് ഗാനവുമായി ‘മായൻ ചാപ്റ്റർ 1’. ഡിസംബർ 3ന് ചിത്രം തീയറ്ററുകളിൽ എത്തും.

മാജിക്ക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദ് നിർമ്മിച്ച് ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ ചാപ്റ്റർ വണ്ണിൻ്റെ ആദ്യ ഗാനം പുറത്തിറങ്ങി. കൊല്ലിപ്രാക്ക് എന്ന ഗാനത്തിന് വരികൾ രചിച്ചത് രാജീവ് ഗോവിന്ദാണ്. തീർത്തും വ്യത്യസ്തത നിറഞ്ഞ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദാണ്. ജോൺസ് റോയ്, എക്കോസ് ക്വയർ എൻസെംബിൾ ടീമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘മായൻ’ ചാപ്റ്റർ വണ്ണിൻ്റെ ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. കേരളത്തിലെ തൃശ്ശൂർ – കുന്നംകുളം ഭാഗം കേന്ദ്രീകരിച്ച് പറയപ്പെടുന്ന കറുത്തച്ചൻ എന്ന മിത്തിനെ കേന്ദ്രീകരിച്ചാണ് കഥാ സഞ്ചാരം എന്നാണ് ഏറെ ആകാംക്ഷയുണർത്തുന്ന ടീസർ നൽകുന്ന സൂചന. ജെയിസൺ വർഗീസ് എന്ന പോലീസ് കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥാഗതിയുടെ ആകാംഷ വർധിപ്പിക്കുന്ന വിധത്തിലാണ് പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഡിസംബർ 3ന് ചിത്രം തീയറ്ററുകളിൽ എത്തും.

രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന നിഗൂഢതകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ പുറത്തുവന്നിരുന്ന സൂചനകൾ ശരിവെയ്ക്കുകയാണ് ടീസറും ഗാനവും. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതി നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും ‘മായൻ ചാപ്റ്റർ 1’ എന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ.

‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മായൻ ചാപ്റ്റർ 1’. ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജയസൂര്യയ്ക്ക് പുറമേ നൈല ഉഷ,വിജയ് ബാബു ,ജിബിൻ ഗോപിനാഥ്, ഐശ്വര്യരാജ്, ആർഷ ബൈജു തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, പി.ആർ.ഒ: വിപിൻ കുമാർ വി, വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്: സിനത് സേവ്യർ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷൻ: സെഞ്ച്വറി ഫിലിംസ്, മ്യൂസിക് റൈറ്റ്സ്: യൂണിവേഴ്സൽ മ്യൂസിക്.

See also  സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Back to top button