Kerala

വൈദിക സ്ഥാനത്ത് നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക്; മാർ ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്

ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാട് കർദിനാളായി ഉയർപ്പെടും.

ഇദ്ദേഹത്തോടൊപ്പം മറ്റ് ഇരുപ് പേരെയും കർദിനാൾ പദവിയിലേക്ക് ഉയർത്തും. എട്ടാം തീയതി ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പീറ്റേഴ്‌സ് ബസലിക്കയിൽ കുർബാന അർപ്പിക്കും.

കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ്, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എംഎൽഎമാർ അടക്കമുള്ള പ്രതിനിധി സംഘവും എത്തിയിട്ടുണ്ട്. കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ചങ്ങനാശ്ശേരിയിൽ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങുകൾ നടന്നിരുന്നു.

See also  വീണ്ടും ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button