Kerala

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; കോഴിക്കോട് 14കാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട് പതിനാല് വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നാണ് സംഭവം. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം.

മൊബൈൽ ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് വിവരം. പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീ ചാർജ് ചെയ്യാൻ അമ്മയോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്ന് നിർബന്ധം പിടിച്ചു.

ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്നഅമ്മയെ കത്തി കൊണ്ട് കുത്തിയത്. പരുക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

See also  ബട്ടർഫ്ലൈ അധ്യാപക പരിശീലന ക്യാമ്പും എക്സലൻസി അവാർഡ് വിതരണവും നടന്നു

Related Articles

Back to top button