Kerala

ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനാകും

യാക്കോബായ സഭക്ക് പുതിയ അധ്യക്ഷൻ. ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവയാകും. മലേക്കുരിശ് ദയാറയിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.

നിലവിൽ മലങ്കര മെത്രാപ്പോലീത്തയാണ് മാർ ഗ്രിഗോറിയോസ്. സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീട് നടത്തും. സഭാ സമിതികൾ ഇത് നിർദേശിച്ചിട്ടുണ്ട്.

അതുസംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. ഏറെ വെല്ലുവിളികളുള്ള കാലത്താണ് ഈ നിയോഗമെന്ന് ബാവ പ്രസംഗത്തിൽ പറഞ്ഞു.

The post ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനാകും appeared first on Metro Journal Online.

See also  ഡാമുകളിലേക്ക് കനത്ത നീരൊഴുക്ക്; സംഭരണികളിൽ 5 വർഷത്തിനിടയിൽ ഒറ്റദിവസം ലഭിക്കുന്ന ഉയർന്ന നീരൊഴുക്ക്

Related Articles

Back to top button