Local

ഏറനാട് മണ്ഡലം പ്രക്ഷോഭ യാത്ര; സമാപന യോഗം വെൽഫെയർ പാർട്ടി ദേശീയ സമിതി അംഗം ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു

കുനിയിൽ: ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി എസ് സി ക്ക് വിടുക, സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഏറനാട് മണ്ഡലം പ്രക്ഷോഭ യാത്രയുടെ സമാപനം കുനിയിൽ ന്യൂബസാറിൽ വെൽഫെയർ പാർട്ടി ദേശീയ സമിതി അംഗം ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ മജീദ് ചാലിയാർ, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, പാർട്ടി ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ, മണ്ഡലം സെക്രട്ടറി അലിമാസ്റ്റർ, പ്രഫസർ നാസർ അരീക്കോട്, പഞ്ചായത്ത്‌ പ്രസിഡന്റ് എം റഹ്മത്തുള്ള, വൈസ് പ്രസിഡന്റ് ബിന്ദു ചക്കാലക്കൽ, സവാദ് ചാലിയാർ എന്നിവർ സംബന്ധിച്ചു.

See also  വിയോഗം

Related Articles

Back to top button